ഗുജറാത്ത് മോഡലിനെ പുകഴ്ത്തി കേരള ചീഫ് സെക്രട്ടറി : ഒന്നര മണിക്കൂറോളം മുഖ്യമന്ത്രിയുടെ വസതിയില്‍ പഠനം

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഡാഷ്‌ബോര്‍ഡ് മോണിറ്ററിംഗ് സംവിധാനത്തെ പുകഴ്ത്തി  ചീഫ് സെക്രട്ടറി വി.പി ജോയ്. സേവനങ്ങള്‍ നല്‍കുന്നതിനുള്ള സമഗ്ര സംവിധാനമാണിതെന്നും ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന ഡാഷ്‌ബോര്‍ഡ് പഠനത്തിന് ശേഷം ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു. ഗുജറാത്തിലെ ഡാഷ്‌ബോര്‍ഡ് മോണിറ്ററിംഗ് സംവിധാനത്തേക്കുറിച്ച് പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കേരള സംഘം കഴിഞ്ഞ ദിവസമാണ്‌ അഹമ്മബാദിലെത്തിയത്.

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സംഘം എത്തിയത്. ഏകദേശം ഒന്നര മണിക്കൂറോളം ഡാഷ്‌ബോര്‍ഡ് സംവിധാനത്തെ കുറിച്ച് വിശദമായ പഠനം നടത്തി. ഇതിനുശേഷം മാധ്യമങ്ങളെ കണ്ടായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം. ജനങ്ങളെ സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കാനും അവരുടെ പ്രതികരണം ലഭിക്കാനും വലിയ ഗുണം നല്‍കുന്ന സംവിധാനമാണിതെന്നും വി.പി ജോയ് പറഞ്ഞു. ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം വെള്ളിയാഴ്ചയേ കേരള സംഘം മടങ്ങുകയുള്ളു.

 

Comments (0)
Add Comment