ചന്ദ്രശേഖർ ആസാദിന് ജാമ്യം

Jaihind News Bureau
Wednesday, January 15, 2020

പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം. ഡൽഹി തീസ് ഹസാരി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഡീഷണൽ സെഷൻസ് ജഡ്ജി കാമിനി ലോയാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. അടുത്ത 4 ആഴ്ചത്തേക്ക് ചന്ദ്രശേഖർ ആസാദ് ഡൽഹിയിൽ ഉണ്ടാകാൻ പാടില്ല. ചികിത്സക്കായി ഡൽഹിയി വരേണ്ടതുണ്ടെങ്കിൽ പോലീസിനെ അറിയിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയത്.