ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ സത്യപ്രതിജ്ഞ ചെയ്തു. ആലംഗീർ ആലം, ബസന്ത് സോറന്, സത്യാനന്ദ ഭോക്ത എന്നിവർ പുതിയ മന്ത്രിമാർ. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെച്ചതിനെ തുടർന്നാണ് ചംപയ് സോറൻ സത്യപ്രതിജ്ഞ ചെയ്തത്. അഴിമതി കേസിൽ ഹേമന്ത് സോറനെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. ഹേമന്ത് സോറൻ മന്ത്രിസഭയിൽ ഗതാഗത, എസ്സി – എസ്ടി വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം.
സരായ്കേല മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് ചംപായ് സോറൻ. ആദിവാസി-പിന്നാക്ക വിഭാഗങ്ങളിൽ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം. ഝാർഖണ്ഡ് എംഎൽഎമാർ വീണ്ടും ഹൈദരാബാദിലേക്ക് പോകുമെന്നാണ് വിവരം. എംഎൽഎമാർ റാഞ്ചി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രിയുൾപ്പടെ 3 പേർ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.