ഇന്ധനവിലവര്‍ധനയ്ക്ക് പിന്നില്‍ കേന്ദ്രനടപടികള്‍ തന്നെയെന്ന് ഉമ്മന്‍ചാണ്ടി

Jaihind Webdesk
Tuesday, September 11, 2018

ഇന്ധന വില വർധനവിൽ കേന്ദ്രസർക്കാരിന് പങ്കില്ലെന്ന കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മൻ ചാണ്ടി.

രാജ്യാന്തര കാരണത്തെക്കാൾ കേന്ദ്രസർക്കാരിന്റെ നടപടികൾ തന്നെയാണ് അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവർധനവിന് കാരണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഇന്ധന വിലവർധനവിനെതിരെ പ്രതിപക്ഷം നടത്തിയ ബന്ദിന് രാജ്യമെമ്പാടും ലഭിച്ച അസാധാരണ പിന്തുണയാണ് ഇത്തരം പ്രസ്താവനയ്ക്ക് കാരണമെന്നും ഉമ്മൻ ചാണ്ടി വാർത്താക്കുറിപ്പിൽ പറഞ്ഞു.