കേരള സർക്കാരും കേന്ദ്ര സർക്കാരും അനീതിക്കെതിരെ ശബ്ദമുയർത്തിയാൽ ലാത്തി ചാർജ് നടത്തുകയാണെന്ന് യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യ പ്രസിഡന്റ് ബി.വി ശ്രീനിവാസ്. പിണറായി വിജയൻ സർക്കാർ ബി.ജെ.പിയുടെ ബി ടീമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമയം, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കേരളം ഭരിക്കുന്ന ഇടത് സർക്കാരും തമ്മിൽ വ്യത്യാസമില്ലെന്ന് എന്.എസ്.യു അഖിലേന്ത്യ പ്രസിഡന്റ് നീരജ് കുന്ദൻ പറഞ്ഞു. പരിക്കേറ്റ ഷാഫി പറമ്പിൽ എം.എൽ.എയെയും കെ.എം.അഭിജിത്തിനെയും മറ്റ് കെ.എസ്.യു പ്രവത്തകരെയും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.