ബംഗാൾ വിവാദം : സിബിഐയുടെ ഹർജി ഇന്ന് പരിഗണിക്കും

Tuesday, February 5, 2019

Supreme-Court

ബംഗാൾ വിവാദത്തിൽ സിബിഐ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിൽ അംഗങ്ങൾ. കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാർ അന്വേഷണവുമായി സഹകരിക്കണമെന്നും കമ്മീഷണർ, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവർക്ക് എതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്.