Video | ലോറിയുമായി കൂട്ടിയിടിച്ച് KSRTC ബസിന് തീപിടിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലം: ആയൂരിനടുത്ത് വയക്കലിൽ ലോറിയുമായി കൂട്ടിയിടിച്ച്കെ.എസ്.ആർ.ടി.സി ബസിന് തീ പിടിച്ചു. കോണ്‍ക്രീറ്റ് മിക്സിംഗ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബസ് പൂർണമായി കത്തിനശിച്ചു. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് കൊട്ടാരക്കര–ആയൂർ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

എം.സി റോഡില്‍ വയക്കല് ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ 9 പേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറെയും കണ്ടക്ടറെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്കും കണ്ടക്ടക്ടര്‍ക്കും പൊള്ളലേറ്റതായാണ് വിവരം.

https://www.youtube.com/watch?v=XyhAl0ED3VU

fireAccidentKSRTC
Comments (0)
Add Comment