ഇത് കര്‍ഷകരെ അപമാനിക്കല്‍; ബജറ്റിനെതിരെ രാഹുല്‍ഗാന്ധി

Jaihind Webdesk
Friday, February 1, 2019

നരേന്ദ്രമോദിയുടെ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ജീവിതം നശിച്ച കര്‍ശകര്‍ക്ക് ദിവസം 17 രൂപ വെച്ചുമാത്രം കൊടുക്കുന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. അഞ്ചുവര്‍ഷത്തെ നിങ്ങളുടെ അയോഗ്യതയും അഹങ്കാരവും കര്‍ഷകരുടെ ജീവിതം നശിപ്പിച്ചു. ശേഷം ദിവസവും വെറും 17 രൂപ നല്‍കുമെന്ന പ്രഖ്യാപനം അവരെ അപമാനിക്കുന്നതാണ് – രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 600 രൂപ നല്‍കുന്ന പ്രധാന്‍മന്ത്രി കിസാന്‍ പദ്ധതിയാണ് ഇന്ന് അവതരിപ്പിച്ച ബജറ്റിലെ പ്രധാന പ്രഖ്യാപനം. എന്നാല്‍ ഇത്രയും കുറഞ്ഞ തുക ബി.ജെ.പി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം തകര്‍ന്ന കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും മതിയാകില്ലായെന്നാണ് വിദഗ്ധരുടെ അഭിപ്രായം.