ബജറ്റ് 2022: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല; പുതിയ ഇളവുകളില്ല

ന്യൂഡല്‍ഹി: ആദായ നികുതിയിൽ പുതിയ ഇളവുകളില്ലാതെ കേന്ദ്ര ബജറ്റ്. നികുതി സ്ലാബുകളിൽ മാറ്റമില്ല. അതേസമയം ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്ന്  ധനമന്ത്രി പ്രഖ്യാപിച്ചു.

റിട്ടേൺ അധികനികുതി നൽകി മാറ്റങ്ങളോടെ ഫയൽ ചെയ്യാം. തെറ്റുകൾ തിരുത്തി റിട്ടേൺ സമർപ്പിക്കാൻ രണ്ടുവർഷം സമയമുണ്ടാകും. മറച്ചുവച്ച വരുമാനം പിന്നീടു വെളിപ്പെടുത്താനും അവസരമുണ്ട്. സഹകരണ സംഘങ്ങൾക്ക് മിനിമം നികുതി 15 ശതമാനമാക്കി.

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് എൻപിഎസ് നിക്ഷേപങ്ങൾക്ക് 14 ശതമാനം വരെ നികുതിയിളവ് ലഭിക്കും. വെർച്വൽ, ഡിജിറ്റൽ ആസ്തികളുടെ ഇടപാടിന് 30 ശതമാനം നികുതിയുണ്ടാകും. വെർച്വൽ കറൻസി അടക്കമുള്ള ആസ്തികളുടെ കൈമാറ്റത്തിന് ഒരു ശതമാനം ടിഡിഎസ്. വ്യാപാര പ്രോൽസാഹന ആനുകൂല്യത്തിനും നികുതി പ്രഖ്യാപിച്ചു.

Comments (0)
Add Comment