കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ; സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തികള്‍ തകർന്നു

 

കണ്ണൂർ : കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്‍റെ ഇരുകൈപ്പത്തികളും തകർന്നു. നിജേഷ് എന്ന മാരിമുത്തുവിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മംഗാലപുരം ആശുപത്രിയിലേക്ക് മാറ്റി.

കതിരൂർ നാലാംമൈലിലാണ് സ്ഫോടനം നടന്നത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നാലാംമൈലില്‍ വീടിന് പിന്നിലിരുന്ന് ബോംബ് നിർമ്മിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. സംഭവസ്ഥലം കതിരൂർ സി.ഐ സന്ദർശിച്ചു.

Comments (0)
Add Comment