യെസ് ബാങ്കില്‍ 250 കോടിയുടെ നിക്ഷേപം ; കിഫ്ബിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം

Jaihind News Bureau
Wednesday, September 16, 2020

Parliament-1

 

ന്യൂഡല്‍ഹി : കിഫ്ബിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുമെന്ന് കേന്ദ്ര സർക്കാർ. 250 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്നും കേന്ദ്രം അറിയിച്ചു.

അതേസമയം സ്വർണ്ണക്കള്ളക്കടത്തില്‍ സംസ്ഥാന സർക്കാരിനെതിരെ ബി.ജെ.പി എം.പി തേജസ്വി സൂര്യ രംഗത്തെത്തി. സ്വർണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കെന്ന് തേജസ്വി സൂര്യ ആരോപിച്ചു. ജനകീയ പ്രക്ഷോഭങ്ങളെ കേരള സർക്കാർ അടിച്ചമർത്തുകയാണ് ചെയ്യുന്നതെന്നും തേജസ്വി സൂര്യ പാർലമെന്‍റില്‍ പറഞ്ഞു. കേരളത്തിലെ ഭരണകക്ഷി നേതാക്കളെ ഉത്തരകൊറിയയോട് ഉപമിച്ച ബി.ജെ.പി എം.പി ലൈഫ് മിഷന്‍ പദ്ധതിയിലും അഴിമതി നടന്നതായും കുറ്റപ്പെടുത്തി.

ഇന്നലെ  സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ യു.ഡി.എഫ് എം.പിമാരുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്രം മറുപടി നല്‍കിയിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന് കേസില്‍ പങ്കുണ്ടോ ? ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ ? എന്നിങ്ങനെയായിരുന്നു എം.പിമാരുടെ ചോദ്യം. എന്‍.ഐ.എ അന്വേഷണം നടക്കുന്നുവെന്നായിരുന്നു കേന്ദ്ര ആഭ്യന്തരസഹമന്ത്രി നല്‍കിയ മറുപടി. എന്‍.കെ പ്രേമചന്ദ്രന്‍, കെ സുധാകരന്‍, ബെന്നി ബഹനാന്‍ എന്നീ എം.പിമാരാണ് ചോദ്യങ്ങളുന്നയിച്ചത്.