ഇന്ത്യ- ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട ട്വീറ്റില്‍ അമളി പിണഞ്ഞ് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ. കഴിഞ്ഞ 60 വർഷമായി ചൈന ഏറ്റെടുത്തിട്ടുണ്ടെന്നു സർക്കാർ അവകാശപ്പെടുന്ന ‘43,000 ചതുരശ്ര കിലോമീറ്റർ’ എന്നതിനുപകരം ഭൂമിയുടെ ചുറ്റളവിനേക്കാൾ വലിയ കണക്കാണ് നഡ്ഡ ട്വിറ്ററില്‍ ചേര്‍ത്തത്.
ഇതോടെ ട്വീറ്റിനു ഭൂമിശാസ്ത്രവും ഗണിതശാസ്ത്രവും വിശദീകരിച്ചു നേതാക്കളുടെയും ഉപയോക്താക്കളുടെയും മറുപടി എത്തി. ഭൂമിയുടെ ചുറ്റളവ് 40,075 കിലോമീറ്റർ മാത്രമാണ്. ഇന്ത്യയുടെ വടക്കുനിന്ന് തെക്കോട്ടുള്ള നീളം 3214 കിലോമീറ്ററും കിഴക്കുനിന്ന് പടിഞ്ഞാറോട്ടുള്ള നീളം 2933 കിലോമീറ്ററുമാണ്. കണക്കിലെ ഈ പിഴവാണ് ട്വിറ്ററില്‍ ചര്‍ച്ചയായത്. അളവിനെപ്പറ്റി നഡ്ഡയ്ക്കു തെറ്റായ അറിവാണുള്ളതെന്നു ആളുകൾ കമന്റായും റീട്വീറ്റായും കുറിച്ചു.
This man is national president of BJP and his knowledge of geography . 43000 KM is almost entire earth.
Why BJP members are mostly uneducated and spread fake news ??#PadhnaLikhnaSeekho https://t.co/DE7Ogtjzhw— Manmohan Singh (@PManmohansingh) June 26, 2020
Hire better fake-news creators. Apparently, Dr Singh gave away the whole planet and a little extra on top. pic.twitter.com/TG2IZgPpwJ
— Shaantanu Singh (@singh_shaantanu) June 25, 2020
Dr. Manmohan Singh belongs to the same party which:
Helplessly surrendered over 43,000 KM of Indian territory to the Chinese!
During the UPA years saw abject strategic and territorial surrender without a fight.
Time and again belittles our forces.
— Jagat Prakash Nadda (@JPNadda) June 22, 2020