കേരളത്തില്‍ വര്‍ഗീയത പടര്‍ത്താന്‍ ബി.ജെ.പി-സി.പി.എം ശ്രമം: രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, October 28, 2018

നരേന്ദ്ര മോദിയും പിണറായി വിജയനും ചേർന്ന് കേരളത്തിൽ വര്‍ഗീയതയ്ക്ക് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷാ കപാലത്തിന് ആഹ്വാനം ചെയ്യുകയാണ്. സർക്കാരിനെ താഴെയിടാനുള്ള ശക്തി കേരളത്തില്‍ ബി.ജെ.പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ജാതീയമായ വേർതിരിവുണ്ടാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശ്രമം. ക്ഷേത്രപ്രവേശന വാർഷികം ആഘോഷിക്കാനുള്ള സർക്കാരിന്‍റെ നീക്കം ദുരുദ്ദേശപരമാണെന്നും രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു.