രാ​ജ്യ​ത്ത് ഭ​യ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം വ​ർ​ധി​ക്കു​ന്നു, സ​ര്‍​ക്കാ​രി​നെ​തി​രെ സം​സാ​രി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ഭ​യ​പ്പെ​ടു​ന്നു; അമിത് ഷായെ വേദിയിലിരുത്തി തുറന്നടിച്ച് രാഹുല്‍ ബജാജ്

Jaihind News Bureau
Sunday, December 1, 2019

രാ​ജ്യ​ത്ത് ഭ​യ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും സ​ര്‍​ക്കാ​രി​നെ​തി​രെ സം​സാ​രി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ഭ​യ​പ്പെ​ടു​ന്ന​താ​യും വ്യ​വ​സാ​യി രാ​ഹു​ല്‍ ബ​ജാ​ജ്. മും​ബൈ​യി​ല്‍ ഒരു പു​ര​സ്‌​കാ​രദാനച്ച​ട​ങ്ങി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ വേ​ദി​യി​ലി​രി​ക്ക​വെ​യാ​ണ് രാ​ഹു​ൽ ബ​ജാ​ജി​ന്‍റെ വി​മ​ർ​ശ​നം.

രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഭയത്തിന്‍റെയും അനിശ്ചിതാവസ്ഥയുടെയും അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍ എന്നിവര്‍ അടങ്ങിയ പാനലിനോടായിരുന്നു രാഹുല്‍ ബജാജിന്‍റെ വിമര്‍ശനം.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‍റെ കാലത്ത് എല്ലാവരെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ വ്യവസായികള്‍ മോദി സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ ധൈര്യപ്പെടുന്നില്ല എന്നും വി​മ​ര്‍​ശ​ന​ങ്ങ​ളെ ശ​രി​യാ​യ രീ​തി​യി​ൽ സ​ര്‍​ക്കാ​ര്‍ ഉ​ള്‍​ക്കൊ​ള്ളു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ ബ​ജാ​ജ് പ​റ​ഞ്ഞു.

“രണ്ടാം യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് നിങ്ങള്‍ എത്ര നന്നായി നിങ്ങളുടെ ജോലി നിര്‍വഹിച്ചാലും അഭിനന്ദിക്കുന്നതിനോടൊപ്പം നിങ്ങളെ വിമര്‍ശിക്കാനും കുറ്റപ്പെടുത്താനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് തുറന്ന മനസ്സോടെ വിമര്‍ശനങ്ങളെ സ്വീകരിക്കാന്‍ നിങ്ങള്‍ക്കാകുന്നില്ലെന്ന് മാത്രമല്ല, അത്തരമൊരു ആത്മവിശ്വാസം നിങ്ങളില്‍ കാണുന്നില്ല. ഒരു പക്ഷേ ഞാന്‍ പറയുന്നത് തെറ്റായിരിക്കാം, എന്നാലും എനിക്ക് മാത്രമല്ല എല്ലാവര്‍ക്കും അങ്ങനെ തോന്നുന്നുണ്ട്.” രാ​ഹു​ല്‍ ബ​ജാ​ജ് പറഞ്ഞു.

പിന്നീട് ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ച ഭോപ്പാല്‍ എം.പി പ്രജ്ഞ ഠാക്കൂറിന്‍റെ നടപടിയെക്കുറിച്ചും രാഹുല്‍ ബജാജ് സംസാരിച്ചു. ഗാന്ധിയെ കൊന്ന ഗോഡ്‌സെ തീവ്രവാദിയാണ് എന്നതില്‍ സംശയമുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. പ്രഞ്ജയുടെ വാക്കുകളെ ബി.ജെ.പി അപലപിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് അമിത് ഷാ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറി.

ഇത് ആദ്യമായല്ല മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ബജാജ് രംഗത്തെത്തുന്നത്. കമ്പനിയുടെ 12ആമത് വാര്‍ഷിക പൊതുയോഗത്തിലും സ്വകാര്യവത്കരണത്തിന്‍റെയും വിപണിമാന്ദ്യത്തിന്‍റെയും പേരില്‍ കേന്ദ്രസര്‍ക്കാരിനെ ആദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

സോഷ്യൽ മീഡിയയും രാഹുല്‍ ബജാജിന്‍റെ പ്രതികരണം ആവേശപൂര്‍വമാണ് ഏറ്റെടുത്തിരിക്കുന്നത്. ട്വിറ്ററിൽ ഹമാരാബജാജ് എന്ന ഹാഷ് ടാഗിലാണ് അമിത് ഷാക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച രാഹുൽ ബജാജിനെ പിന്തുണച്ചും അഭിന്ദിച്ചും പോസ്റ്റുകൾ വരുന്നത്. ‘അവസാനം അമിത്ഷായോട് ഒരാൾ ശരിയായ ചോദ്യം ചോദിച്ചിരിക്കുന്നു എന്നാണ് ഒരു ട്വീറ്റ്. മറ്റൊരു ട്വീറ്റ് ആകട്ടെ ” ‘ഈ മനുഷ്യൻ ഒറ്റയ്ക്ക് ബി.ജെ.പിക്കെതിരെ സർജിക്കൽ സ്‌ട്രൈക്ക് നടത്തി’- എന്നും