അസമിലെ വ്യാജമദ്യ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 143 ആയി

അസമിലെ വ്യാജമദ്യ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വീണ്ടും വർധിക്കുന്നു. മരിച്ചവരുടെ എണ്ണം 143 ആയി. ഞായറാഴ്ച മാത്രമായി 45 തൊഴിലാളികളാണ് മരിച്ചത്. ഇരുന്നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

സം ഭവവുമായി ബന്ധപ്പെട്ട് 12 പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ആസാമിലെ ഗോലാഘട്ട്, ജോർഹട്ട് ജില്ലകളിലാണ് ആളുകൾ മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തേയിലത്തോട്ടത്തിലെ തൊഴിലാളികളാണു മ രിച്ചവരിൽ ഭൂരിഭാഗവും. വ്യാഴാഴ്ച രാത്രി മുതൽ വ്യാജമദ്യം കഴിച്ച് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡു ചെയ്തു. വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബത്തിന് സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും നൽകും. സംഭവുമായി ബന്ധപ്പെട്ട് 90 കേസുകൾ രജിസ്റ്റർ ചെയ്തു.

Comments (0)
Add Comment