പ്രതിപക്ഷ പ്രതിഷേധം ഫലം കണ്ടു; ബ്രൂവറി-ഡിസ്റ്റിലറി അനുമതി റദ്ദാക്കി

Monday, October 8, 2018

പ്രതിപക്ഷ പ്രതിഷേധം ഫലം കണ്ടു. ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ച തീരുമാനം റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജി സര്‍ക്കാരിന് നല്‍കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിധി എന്തായാലും നടപ്പിലാക്കുമെന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.