നിയമസഭ വളയും; സർക്കാരിനെതിരെ ശക്തമായ സമരത്തിന് കെ റെയിൽ വിരുദ്ധ സമര സമിതി

Tuesday, December 13, 2022

 

കൊച്ചി: സർക്കാറിനെതിരെ ശക്തമായ സമരത്തിനൊരുങ്ങി കെ റെയിൽ വിരുദ്ധ സമര സമിതി. അടുത്ത നിയമസഭാ സമ്മേളന സമയത്ത് നിയമസഭ വളയുമെന്ന് സമര സമിതി വ്യക്തമാക്കി. പദ്ധതിക്കെതിരെ ഒരു കോടി ഒപ്പു ശേഖരിച്ച് മുഖ്യമന്ത്രിക്ക് നൽകാനും തീരുമാനം. പദ്ധതി പൂർണ്ണമായും പിൻവലിച്ചെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്നും സമര സമിതി.

പദ്ധതി പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും സർക്കാരും ആവർത്തിക്കുന്ന സാഹചര്യത്തിലാണ് സമരസമിതിയും നിലപാട് കടുപ്പിക്കുന്നത്. കേന്ദ്ര അനുമതി ലഭിക്കുന്ന മുറയ്ക്ക് സില്‍വർ ലൈന്‍ പദ്ധയുമായി മുന്നോട്ടുപോകുമെന്ന് ഈ സഭാസമ്മേളന കാലയളവിലും മുഖ്യമന്ത്രി പറഞ്ഞിരുന്നു.