മീന്‍ വലിച്ചെറിഞ്ഞ സംഭവം : അഞ്ചുതെങ്ങില്‍ റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍ ; വന്‍ പ്രതിഷേധം

Monday, August 16, 2021

തിരുവനന്തപുരം : ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയുടെ മീന്‍ നഗരസഭ ജീവനക്കാര്‍ തട്ടിയെറിഞ്ഞതില്‍ പ്രതിഷേധം ശക്തമാകുന്നു. അഞ്ചുതെങ്ങില്‍ മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിക്കുന്നു. അനാവശ്യപരിശോധന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. അതിക്രമങ്ങള്‍ക്കെതിരെ യാതൊരു നടപടിയും പൊലീസോ അധികൃതരോ സ്വീകരിക്കുന്നില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

അഞ്ചുതെങ്ങ് സ്വദേശി അല്‍ഫോണ്‍സ വില്‍പ്പനയ്ക്കു വച്ചിരുന്ന മീനാണ് ജീവനക്കാര്‍ വലിച്ചെറിഞ്ഞത്. ജീവനക്കാരെ തടയുന്നതിനിടെ അല്‍ഫോണ്‍സയ്ക്ക് റോഡില്‍ വീണ് പരിക്കേറ്റിരുന്നു.  പ്രതികരിച്ച നാട്ടുകാരേയും കച്ചവടക്കാരേയും ജീവനക്കാർ കയ്യേറ്റം ചെയ്തു.