അമൃത് പദ്ധതി നടത്തിപ്പിലെ അഴിമതിക്ക് കൂടുതല്‍ തെളിവുകള്‍; എ പ്രദീപ്കുമാര്‍ എം.എല്‍.എയുടെ പങ്ക് വ്യക്തം | Video Report

Jaihind Webdesk
Saturday, July 6, 2019

അമൃത് പദ്ധതി നടത്തിപ്പിൽ അഴിമതി നടന്നുവെന്നതിന് കൂടുതൽ തെളിവുകൾ. സി.പി.എം എം.എൽ.എ എ പ്രദീപ് കുമാറിന് പദ്ധതി നടത്തിപ്പുകാരായ റാം ബയോളോജിക്കൽസുമായി അടുത്ത ബന്ധമുണ്ട് എന്നതിന്‍റെ കൂടുതൽ തെളിവുകൾ യു.ഡി.വൈ.എഫ് പുറത്തുവിട്ടു. ആരോപണ വിധേയമായ റാം ബയോളജിക്കൽസ് എം.ഡിയും എം.എൽ.എയും കുടുംബവും ഉല്ലാസയാത്രയ്ക്ക് പോയതിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

കേന്ദ്രസർക്കാരിന്‍റെ അമൃത് പദ്ധതിയിൽ  കോഴിക്കോട് നോർത്ത് എം.എൽ.എ എ പ്രദീപ് കുമാറിന്‍റെ പങ്ക് വ്യക്തമാക്കുന്ന ചിത്രങ്ങൾ യു.ഡി.വൈ.എഫ് പുറത്തു വിട്ടു. എം.എൽ.എയും കുടുംബവും, പേഴ്സണൽ അസ്സിസ്റ്റന്‍റും കുടുംബവും ഒപ്പം റാം ബയോളോജിക്കൽസ് എം.ഡി റീന അനിൽ കുമാറിന്‍റെ  കുടുംബവുമൊത്തുള്ള ഉല്ലാസയാത്രയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അഴിമതിയിൽ എ പ്രദീപ്‌ കുമാറിന്‍റെ പങ്ക് ഇതിലൂടെ വ്യക്തമാണെന്ന് യു.ഡി.വൈ.എഫ് ആരോപിക്കുന്നു.

അമൃത് പദ്ധതിയിൽ 7 നഗരങ്ങളിലെ  27 പദ്ധതികളിൽ 23 ലും ഡി.പി.ആർ തയാറാക്കാൻ റാം ബയോളോജിക്കൽസിന് നൽകിയതിൽ അഴിമതി നടന്നു എന്ന് യു.ഡി.എഫ് നേരത്തെ ആരോപിച്ചിരുന്നു. പദ്ധതി നടത്തിപ്പിൽ ചട്ടങ്ങൾ മറികടന്ന് കോടികളുടെ  അഴിമതിയാണ് സർക്കാർ  നടത്തിയിട്ടുള്ളതെന്ന് ഇതോടെ കൂടുതൽ വ്യക്തമായി. എ പ്രദീപ്‌ കുമാർ എം.എല്‍.എയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ കോൺഗ്രസ്‌ പ്രധിഷേധം ശക്തമാക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് ടി സിദ്ധിക്ക് വ്യക്തമാക്കി.