കാലവർഷ കെടുതിയ്ക്ക് പിന്നാലെ കാട്ടുമൃഗശല്യത്തില്‍ പൊറുതിമുട്ടി കര്‍ഷകര്‍

Jaihind Webdesk
Saturday, September 8, 2018

കാലവർഷ കെടുതിയിൽ കാസർകോട് ജില്ലയിൽ വ്യാപകമായി കൃഷി നശിച്ചതോടൊപ്പം കാട്ടാനയും കാട്ടുപന്നിയും കുരങ്ങുമെല്ലാം നാട്ടിലിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നതും വ്യാപകമായതോടെ എന്ത് ചെയ്യണമെന്നറിയാതെ കർഷകർ

ഇത്തവണ പെയ്ത കനത്ത മഴയിൽ കാസർകോട് ജില്ലയിലെ കാർഷിക വിളകൾ വെള്ളം കയറിയും രോഗം ബാധിച്ചം നശിച്ചിരിക്കുകയാണ് ഇതുകുടാതെ കാട്ടു മൃഗശല്യവും രൂക്ഷമായതോടെ കർഷകർ ആത്മഹത്യയുടെ വക്കിലാണ് മലയോര പ്രദേശമായ ബന്തടുക്ക പുപ്പ് ദേലംപാടി കാറഡുക്ക പനത്തടി കല്ലാർ രാജപുരം ആക്കമുള്ള പ്രദേശത്ത് കാട്ടാനയും കാട്ടു പന്നിയും ഒപ്പം കുരങ്ങും നാട്ടിലിറങ്ങി. വ്യാപകമായി കൃഷി നശിപ്പിക്കുന്നു കുടാതെ നിരവധി പേരെ പന്നി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്

ഒരു മനുഷ്യായിസു മുഴുവൻ അദ്യാനിച്ചുണ്ടാക്കിയ കാർഷിക വിളകൾ കാലവർഷ കെടുതിയിലും കാട്ടുമൃഗശല്യം കൊണ്ടും നശിക്കുമ്പോൾ സർക്കാരിൽ നിന്നും തുച്ഛമായ തുക മാത്രമേ ലഭിക്കുന്നുള്ളു. കാർഷികവിളകൾ നഷ്ടപ്പെടുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കണമെന്ന കർഷകരുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ പരിഹാരം കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.