സൗദിയിലെ സന്നദ്ധ പ്രവർത്തകർക്കു ആവശ്യമായ പാസ്സ് ലഭ്യമാക്കണം : ഇന്ത്യൻ അംബാസിഡർക്ക് അടൂർ പ്രകാശ് എംപിയുടെ കത്ത്

സൗദി അറേബ്യയിൽ ഇന്ത്യൻ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്കു ആവശ്യമായ പാസ്സ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം. പി ഇന്ത്യൻ അംബാസിഡർക്കു കത്തയച്ചു.

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി വിദേശകാര്യ മന്ത്രാലയവും ആഭ്യന്തര വകുപ്പും സാക്ഷ്യപ്പെടുത്തിയ പാസില്ലാതെ സന്നദ്ധപ്രവർത്തകർക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

അതുപോലെ തന്നെ സൗദിയിൽ ലഭ്യമല്ലാത്ത അവശ്യമരുന്നുകൾ ഇന്ത്യയിൽ നിന്നെത്തിക്കുന്നതിന് നേരിടുന്ന ബുദ്ധിമുട്ടും ശ്രദ്ധയിൽപെടുത്തി. വൻതുക കാർഗോ ചാർജ് നൽകി ഇന്ത്യയിൽ നിന്നയക്കുന്ന മരുന്നുകൾ എയർപോർട്ടിൽ എത്തി നേരിട്ടു വാങ്ങണം. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ മൂലം ഇതു വളരെ പ്രയാസമാണ്. ഇങ്ങിനെ അയക്കുന്ന അത്യാവശ്യമരുന്നുകൾ എയർപോർട്ടിൽ നിന്നും വാങ്ങി രോഗികൾക്ക് എത്തിക്കാൻ എംബസി സംവിധാനം ഉണ്ടാക്കണം.

സൗദിയിലെ പ്രവാസി സംഘടനാ ഭാരവാഹികൾ അടൂർ പ്രകാശ് എം. പി യുടെ ശ്രദ്ധയിൽപെടുത്തിയ ഈ ആവശ്യങ്ങൾക്ക് അടിയന്തിര പരിഹാരം വേണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

Comments (0)
Add Comment