കര്‍ണാടകയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 12 മരണം

Wednesday, July 3, 2019

കര്‍ണാടക ചിക്കബല്ലപുരയിലുണ്ടായ വാഹനപകടത്തില്‍ 12 മരണം. മരിച്ചവരില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെട്ടതായാണ് പ്രാഥമിക വിവരം. 20 ലേറെ പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പെട്ടവരെ ചിന്താമണി കൊലാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിന്താമണി നഗരത്തിലെ മുരുഗമല്ലയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. മിനിവാനും ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.