‘പാകിസ്ഥാനില്‍ നിന്ന് മാനസിക പീഡനം നേരിട്ടു’: അഭിനന്ദന്‍ വര്‍ധമാന്‍

Jaihind Webdesk
Sunday, March 3, 2019

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ കസ്റ്റഡിയില്‍ തനിക്കു മാനസിക പീഡനം നേരിടേണ്ടിവന്നതായി വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍.
ശാരീരികമായ ആക്രമണങ്ങള്‍ പാകിസ്ഥാനികളില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും അഭിനന്ദന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഡല്‍ഹിയില്‍ ആശുപത്രിയില്‍ കഴിയുന്ന അഭിനന്ദന്‍ വര്‍ധമാനെക്കാണാന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ എത്തി. മന്ത്രി വ്യോമസേന ഉന്നതോദ്യോഗസ്ഥര്‍ക്കൊപ്പമാണ് അഭിനന്ദനുമായി കൂടിക്കാഴ്ച നടത്തിയത്. ശനിയാഴ്ച രാവിലെ വ്യോമസേന മേധാവി ബി എസ് ധനോവയും അഭിനന്ദനെ സന്ദര്‍ശിച്ചിരുന്നു.

പാകിസ്ഥാന്റെ കസ്റ്റഡിയിലായതും തുടര്‍ന്ന് അവിടെ നടന്ന സംഭവങ്ങളും അഭിനന്ദന്‍ വ്യോമസേനാ മേധാവിയോടു വിവരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അഭിനന്ദ് വര്‍ധമാനെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കു കൈമാറുന്നത്.
തുടര്‍ന്നു വിശദമായ പരിശോധനകള്‍ക്കായി അദ്ദേഹത്തെ ഡല്‍ഹിയിലേക്കു കൊണ്ടുപേവുകയായിരുന്നു.