ഷംസീറിന്‍റെ ഭാര്യയെ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമിക്കാന്‍ വഴിവിട്ട നീക്കം ; സ്വന്തം അധ്യാപകനെ തന്നെ ഇന്‍റർവ്യൂ ബോര്‍ഡില്‍ അംഗമാക്കി ; വിവാദം

Jaihind News Bureau
Monday, January 25, 2021

തിരുവനന്തപുരം : കാലിക്കറ്റ് സര്‍വകലാശാലയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയെ നിയമിക്കാന്‍ വഴിവിട്ട നീക്കമെന്ന് പരാതി. ഷംസീറിന്‍റെ ഭാര്യ ഷഹലയുടെ അധ്യാപകനെ തന്നെയാണ് ഇന്‍റർവ്യൂ ബോര്‍ഡില്‍ അംഗമാക്കിയത്. വിദ്യാഭ്യാസ വിഭാഗത്തിലാണ് അഭിമുഖം നടന്നിരുന്നത്. പിഎച്ച്ഡി ചെയ്യുമ്പോള്‍ ഷഹലയുടെ ഗെയ്ഡായിരുന്ന പി.കേളുവും ഇന്‍റർവ്യൂ ബോര്‍ഡില്‍ അംഗമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമനങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.