പ്രായത്തില്‍ സംശയം: നടപ്പന്തലില്‍ സ്ത്രീക്കെതിരെ പ്രതിഷേധം

Jaihind Webdesk
Saturday, October 20, 2018

ശബരിമല നടപ്പന്തലിൽ സ്ത്രീക്കെതിരെ പ്രതിഷേധം. ഇരുമുടിക്കെടുമായി ദർശനത്തിനെത്തിയ തമിഴ്‌നാട് സ്വേദശിയായ ലതയുടെ പ്രായത്തെ ചൊല്ലിയാണ് വലിയ നടപ്പന്തലിൽ പ്രതിഷേധമുയർന്നത്. പതിനൊന്നരയോടെ ദർശനത്തിനായി എത്തിയ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിനായായ ലതയുടെ പ്രായത്തെ ചൊല്ലിയാണ് സന്നിധാനത്ത് വീണ്ടും പ്രതിഷേധമുയർന്നത്. ഭർത്താവ് കുമരനും മകൻ ശിവയ്ക്കും ഒപ്പമാണ് ഇവരെത്തിയത്.

https://www.youtube.com/watch?v=-8wlZ3nEEUA

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറിയ ലതുടെ പ്രായം അമ്പത് വയസിൽ താഴെയാണെന്ന തരത്തിൽ അഭ്യൂഹം പടർന്നതോടെയായിരുന്നു സന്നിധാനത്ത് ഭക്തർ പ്രതിഷേധിച്ചത്. പ്രായം സംബന്ധിച്ച് ചിലർ സംശയം പ്രകടിപ്പിച്ചതോടെ ഇവർ പൊലീസിനെ സമീപിച്ചു. തുടർന്ന് പൊലീസ് അകമ്പടിയോടെ ദർശനത്തിനെത്തിയതോടെയാണ് ഇവർക്കെതിരെ പ്രതിഷേധം ഉയരാൻ കാരണമായത്. സ്ഥലത്തു സംഘർഷാവസ്ഥയുണ്ടായെങ്കിലും കൂടുതൽ പൊലീസെത്തി നിയന്ത്രിച്ചു. തനിക്ക് 52 വയസ്സുണ്ടെന്ന് ലത തിരിച്ചറിയൽ കാർഡ് കാണിച്ചു ബോധ്യപ്പെടുത്തി. തുടർന്നു ഭക്തരും പൊലീസും ഇവരെ പതിനെട്ടാംപടി കയറാൻ സഹായിച്ചു. മുൻപു വന്നിട്ടുണ്ടെങ്കിലും ഇത്രയും പ്രയാസപ്പെടേണ്ടി വന്നത് ആദ്യമാണെന്നു ലത പ്രതികരിച്ചു.

കൂടുതൽ യുവതികൾ വരാനിടയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സന്നിധാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. പിന്നീട് ഇവരെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലേക്ക് മാറ്റുകയും ചെയ്തു. പ്രതിഷേധങ്ങൾക്കിടെ ലതയുടെ പ്രായം സംബന്ധിക്കുന്ന വസ്തുതകൾ പുറത്തുവന്നതോടെ സന്നിധാനം വീണ്ടും സാധാരണ നിലയിലായിട്ടുണ്ട്. പ്രതിഷേധക്കാർ ഇപ്പോഴും സന്നിധാനം ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ പൊലീസ് ജാഗ്രതയിലാണ്.