
കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ച് വില കുറച്ചതിന് പിന്നാലെ തുടർച്ചയായ 6 ദിവസവും ഇന്ധനവില വർധിച്ചു. പേട്രോളിന് 10 പൈസയും, ഡീസൽ ലിറ്ററിന് 29 പൈസയുമാണ് വർധിച്ചത്. ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 84.98 ഡോളറിലെത്തി.
ഡീസൽ വില ഡൽഹിയിൽ 74.35 രൂപയിലെത്തി. മുംബൈയിൽ 77.93 ഉം ചെന്നൈയിൽ 78.61 ഉം കൊൽക്കത്തയിൽ 76.20 ഉം രൂപയാണ് വില. മൈക്കൽ ചുഴലിക്കാറ്റ് ഫ്ളോറിഡയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ എണ്ണ ഉൽപ്പാദനകേന്ദ്രങ്ങൾ അടച്ചതിനാൽ വില കൂടുമെന്നാണ് സൂചന.