ബ്രൂവറി അഴിമതി കേരള ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമെന്ന് രമേശ് ചെന്നിത്തല

Wednesday, October 3, 2018

കേരള ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണ് ബ്രൂവറി അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യരാജാക്കന്മാരെ വെള്ളപൂശാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും ഇക്കാര്യത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി കയ്യോടെ പിടികൂടിയതിനുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്ക്.
വസ്തുതകളെ വളച്ചൊടിച്ച് മദ്യരാജാക്കന്മാർക്ക് വേണ്ടി നടത്തിയ അഴിമതിയാണിതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

തത്വത്തിൽ അംഗീകാരം നൽകി എന്ന് മുഖ്യമന്ത്രി പറയുന്നത് നാല് ഉത്തരവിലും ഉണ്ടായിട്ടില്ല. തത്വത്തിൽ അംഗീകാരം നൽകുക എന്നത് നിയമത്തിൽ പോലുമില്ലെന്നും അനുമതി നൽകിയ നാല് അപേക്ഷ കളിലും ദുരൂഹത നിലനിൽക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

മദ്യരാജാക്കന്മാർ നൽകിയ പാരിതോഷികങ്ങളിൽ മുഖ്യമന്ത്രിയുടെ കണ്ണ് മഞ്ഞളിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും എന്തുകൊണ്ട് മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.