പെട്രോൾ-ഡീസൽ എന്നിവയെ ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതിനെ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ശക്തമായി എതിർത്തത് ധനമന്ത്രി തോമസ് ഐസക് ആണെന്ന് പി എസ് ശ്രീധരൻപിള്ള. പെട്രോളിനേയും ഡീസലിനേയും ജി എസ് ടിയിൽ ഉൾപ്പെടുത്താത്തതുകൊണ്ട് ട്രഷറിയിലേക്ക് ഏറ്റവും കൂടുതൽ നികുതി കിട്ടുന്ന സംസ്ഥാനം കേരളമാണെന്നും ശ്രീധരൻപിള്ള കോഴിക്കോട് പറഞ്ഞു.