ക്രിമിനല്‍ കേസ് അയോഗ്യതയല്ലെന്ന് സുപ്രീം കോടതി

Jaihind News Bureau
Tuesday, September 25, 2018

ക്രിമിനൽ കേസിൽ കുറ്റം ചുമത്തപ്പെട്ടവർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ല എന്ന ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ച് തള്ളി. കേസില്‍പ്പെട്ടത് അയോഗ്യതയായി കണക്കാക്കാനാവില്ലെന്ന് കോടതി.

രാഷ്ട്രീയ രംഗത്ത് സംശുദ്ധി സൂക്ഷിക്കാൻ കരുതൽ വേണമെന്ന് പറഞ്ഞ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയപാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം. വിഷയത്തിൽ സുപ്രീം കോടതി മാർഗനിർദേശം പുറത്തിറക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാബെഞ്ചിന്‍റേതാണ് വിധി.

ക്രിമിനൽ കേസിൽ പ്രതിയാകുന്നത് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് അയോഗ്യതയെല്ലെന്ന് സുപ്രീം കോടതി.  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്‍റേതാണ് വിധി. കേസുകളുടെവിവരങ്ങൾ സ്ഥാനാർത്ഥികൾ നിർബന്ധമായും വെളിപ്പെടുത്തണം. വിലക്ക് ആവശ്യമെങ്കിൽ സർക്കാരിന് നിയമം നിർമ്മാണം നടത്താമെന്നും കോടതി നിർദേശിച്ചു. കുറ്റങ്ങൾ ചുമത്തിക്കഴിഞ്ഞാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

https://www.youtube.com/watch?v=pHc6bHys-EU