കണ്ണൂര്‍ മെഡിക്കല്‍ പ്രവേശനം; ആവശ്യമെങ്കില്‍ CBI അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീം കോടതി

Tuesday, September 18, 2018

കണ്ണൂർ മെഡിക്കൽ കോളേജ് വിദ്യാർഥി പ്രവേശനം ആവശ്യമെങ്കിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാആക്കാൻ പ്രവേശന മേൽനോട്ട സമിതിയോട് സുപ്രീം കോടതി നിർദേശിച്ചു. എല്ലാ രേഖകളും കോടതി പരിശോധിക്കും.
പരിശോധിച്ച ശേഷം അന്വേഷണ കാര്യത്തിൽ ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.