പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് വി.ഡി സതീശന്‍

Jaihind Webdesk
Thursday, September 13, 2018

തിരുവനന്തപുരം: പ്രളയത്തെ നേരിടുന്നതിലും പ്രളയാനന്തര പ്രവര്‍ത്തനങ്ങളിലും പിണറായി സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍.

പ്രളയദുരിതം സംബന്ധിച്ച ഡാറ്റാ കളക്ഷൻ തയ്യാറാക്കുന്നതിലും മാലിന്യ നിർമ്മാർജനത്തിലും സർക്കാർ പൂർണ പരാജയമെന്ന് അദ്ദേഹം പറഞ്ഞു. നാശനഷ്ടം കണക്കാക്കുന്നതിലും സർക്കാര്‍ പരാജയപ്പെട്ടു.

പൂർണമായും ഭാഗികമായും തകർന്ന വീടുകൾ പുനർനിർമിക്കുന്നത് വരെ ആളുകളെ മാറ്റിപാർപ്പിക്കാൻ ഇടക്കാല താമസ സൗകര്യം ഒരുക്കണം. കന്നുകാലികളെ നഷ്ട്ടപ്പെട്ടവർക്കുള്ള സഹായം അൻപതിനായിരം രൂപയാക്കി ഉയർത്തണം.

KSEB മുഖ്യമന്ത്രിക്ക് കൊടുത്ത കണക്ക് അബദ്ധ പഞ്ചാംഗമാണെന്നും സെൻട്രൽ വാട്ടർ കമ്മിറ്റി തമിഴ്നാടിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ ഉപസമിതി എന്തൊക്കെ തീരുമാനങ്ങളാണ് എടുത്തതെന്ന് വ്യക്തമാക്കണം. പ്രളയക്കെടുതിയിൽ മൂന്ന് മന്ത്രിമാരുടേത് തികച്ചും നിരുത്തരവാദിത്വപരമായ സമീപനം. പ്രളയത്തിൽ കുറ്റവാളികളായ ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രളയത്തിന് ശേഷമുള്ള സി.പി.എമ്മിന്‍റെ സര്‍വെ എന്തിനെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണം. സി.പി.എമ്മിന്‍റെ സര്‍വെ പ്രളയത്തിന് ഇരയായവരില്‍ ആശങ്കയുളവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇനിയൊരു പ്രളയമുണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതുണ്ട്. പ്രകൃതിയുടെ മാറ്റത്തെക്കുറിച്ച് വിദഗ്ദരുടെ സാഹായത്തോടു കൂടി പഠനം നടത്തി ജനങ്ങളുടെ ഉത്കണ്ഠ അകറ്റാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി.ഡി സതീശന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.