തദ്ദേശ വാര്‍ഡ് വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്. താന്‍ റബര്‍ സ്റ്റാമ്പല്ലെന്ന് പ്രതികരിച്ച ഗവർണർ, ഓർഡിനന്‍സില്‍ ഒപ്പുവെക്കും മുമ്പ് തനിക്ക് ബോധ്യപ്പെടണമെന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണര്‍.
സഭ ചേരാനിരിക്കുന്നതിന് മുമ്പ് തിടുക്കപ്പെട്ട് ഓർഡിനന്‍സ് ഇറക്കിയത് എന്തിനെന്ന് ഗവർണർ ചോദിച്ചു. തനിക്ക് പൂര്‍ണബോധ്യം വരുന്നതിന് മുമ്പ് ഓർഡിനന്‍സില്‍ ഒപ്പ് വെക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. 2011 സെൻസസ് അനുസരിച്ച് വാർഡുകൾ പുതുക്കി വിഭജിക്കാനായിരുന്നു സർക്കാർ തീരുമാനം. രണ്ടാഴ്ച മുൻപ് ആണ് ഇത് സംബന്ധിച്ച ഓർഡിനൻസ് ഇറക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഇതിനെതിരെ നല്കിയ പരാതിയാണ് സർക്കാരിനെ വെട്ടിലാക്കിയത്.
പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സർക്കാരിന്റെ നീക്കത്തെയും ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന് വിമർശിച്ചു. സംസ്ഥാനത്തിന് സുപ്രീം കോടതിയെ സമീപിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട് എന്നാല്‍ സംസ്ഥാനത്തിന്റെ ഭരണഘടനാ മേധാവിയായ തന്നെ ഇക്കാര്യം അറിയിച്ചില്ല. മാധ്യമങ്ങളില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും ഗവർണര്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രൊട്ടോക്കോള്‍ ലംഘനം നടത്തിയെന്നും ഗവർണര്‍ കുറ്റപ്പെടുത്തി.