പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പതിവുപോലെ ഇത്തവണയും പുതുവത്സരദിനം ഇടമലക്കുടിയിൽ

Jaihind News Bureau
Wednesday, January 1, 2020

Ramesh-Chennithala

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പതിവുപോലെ ഇത്തവണയും പുതുവത്സരദിനം ഇടമലക്കുടിയിൽ. സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായാണ് പ്രതിപക്ഷ നേതാവിന്റെ സന്ദർശനം. വികസനം ഇനിയുമെത്താത്ത വാഹന സൗകര്യമൊന്നുമില്ലാത്ത, പഞ്ചായത്ത് ആസ്ഥാനം പോലും ഇപ്പോഴും ദേവികുളത്ത് പ്രവർത്തിക്കുന്ന ഇടമലക്കുടിയിലേക്ക് ദുർഘടം പിടിച്ച പാതയിലൂടെ വേണം എത്തിച്ചേരുവാൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുടുംബവും വിവിധ കുടികളിൽ സന്ദർശനം നടത്തുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത നേരിൽ കണ്ടറിയുകയും ചെയ്യും.