കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ് ഉൾപ്പടെ 57 കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച സംഭവം പ്രാകൃതവും, കേട്ടു കേൾവിയില്ലാത്തതുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഭരണകൂട ഭീകരതയുടെ നീചമുഖമാണിതെന്നും കെപിസിസി പ്രസിഡന്‍റ് കുറ്റപ്പെടുത്തി. ജില്ലാ ജയിലിൽ തടവിൽ കഴിയുന്ന ടി.സിദ്ദിഖിനേയും മറ്റു നേതാക്കളേയും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.