തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ കരുത്ത് തെളിയിച്ച് കെ.എസ്.യു

Friday, September 27, 2019

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞടുപ്പിൽ കെ.എസ്.യുവിന്‍റെ മികച്ച പ്രകടനം. 18 വര്‍ഷത്തിന് ശേഷമാണ് കെ.എസ്.യു പാനൽ ഇവിടെ മത്സരിക്കുന്നത്. പോൾ ചെയ്തതിന്‍റെ നാലിൽ ഒന്ന് വോട്ട് നേടാൻ കെ.എസ്.യുവിന് കഴിഞ്ഞു. രണ്ട് മാസം മുമ്പ് മാത്രമാണ് കോളജിൽ കെ.എസ്.യു യുണിറ്റ് രൂപീകരിച്ചത്.കെ.എസ്.യു സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക നിസാര കാരണങ്ങൾ ചുണ്ടിക്കാട്ടി തളളിയെങ്കിലും ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സ്വീകരിക്കുകായിരുന്നു. എസ്.എഫ്.ഐക്ക് എതിരെ കോളേജിൽ ശക്തമായ എതിരാളികൾ ഉണ്ടന്ന് കെ.എസ്.യു നേടിയ വോട്ടുകൾ വ്യക്തമാകുന്നു.

അതേസമയം കെ.എസ്.യുവിന്‍റെ മികച്ച പ്രകടനത്തില്‍ വിറളി പൂണ്ട എസ്.എഫ്.ഐ പ്രവര്‍ത്തകർ അക്രമം അഴിച്ചുവിട്ടു. കലിപൂണ്ട എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.എസ്.യുവിന്‍റെ കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും കെ.എസ്.യു പ്രവര്‍ത്തകർക്ക് നേരെ കയ്യേറ്റശ്രമം നടത്തുകയും ചെയ്തു . യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു നേടിയ വോട്ടുകളാണ് എസ്.എഫ്.ഐയെ ചൊടിപ്പിച്ചത്. കെ.എസ്.യുവിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയടക്കം ആറ് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. കെ.എസ്.യു സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ എസ്.എഫ്.ഐ കൈയേറ്റ ശ്രമം നടത്തിയെങ്കിലും പൊലീസ് ഇടപെട്ട് തടയുകയായിരുന്നു.

ചെയർമാന്‍

SFI – 2219 വോട്ട്
KSU – 416 വോട്ട്

വൈസ് ചെയർപേഴ്സണ്‍

SFI – 2088 വോട്ട്
KSU – 536 വോട്ട്

ജനറല്‍ സെക്രട്ടറി

SFI – 2169 വോട്ട്
KSU – 446 വോട്ട്

ആർട്സ് ക്ലബ് സെക്രട്ടറി

SFI – 2258 വോട്ട്
KSU -363 വോട്ട്

PG REP

SFI – 182 വോട്ട്
AISF – 112 വോട്ട്

UUC

SFI – 2007 വോട്ട്
KSU – 589 വോട്ട്
AISF – 346 വോട്ട്