സിപിഎം തെരഞ്ഞെടുപ്പിൽ ആസൂത്രിത അട്ടിമറി നടത്തി: മുല്ലപ്പള്ളി രാമചന്ദ്രൻ

Saturday, May 11, 2019

ചരിത്രത്തിൽ ഏറ്റവും കൂടുതൽ കൃത്രിമം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പിൽ സിപിഎം ആസൂത്രിത അട്ടിമറി നടത്തി. പാർട്ടി അട്ടിമറിച്ചത് 10 ലക്ഷത്തിലേറെ വോട്ടുകളെന്നും കെപിസിസി പ്രസിഡന്‍റ് കോഴിക്കോട് പറഞ്ഞു.

ഡിജിപി വിവാദ പുരുഷനായി മാറി. പോസ്റ്റല്‍ വോട്ട് വിവാദത്തിലും ഡിജിപിയ്ക്ക് പങ്കുണ്ട്. അത് അന്വേഷിക്കണം. ഇക്കാര്യത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ആവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.വിവാമുണ്ടായ സാഹചര്യത്തില്‍ മുഴുവൻ പോസ്റ്റല്‍ വോട്ടുകളും റദ്ദാക്കണം.

കളളവോട്ട് കെ.സി. ജോസഫ് അധ്യക്ഷനായി കെപിസിസി അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. സംഘം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. തെരഞ്ഞെടുപ്പില്‍ കൃത്രിമം ഇനി ഉണ്ടാവരുത് എന്നതാണ് ലക്ഷ്യം. കള്ളവോട്ട് നടത്തിയവരിൽ ഏറ്റവും കൂടുതല്‍ യുഡിഎഫുകാരാണെന്ന വാദം സിപിഎമ്മിനെ വെള്ളപൂശാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.