വോട്ടർ പട്ടികയിലെ ക്രമക്കേട് : തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ടിഎൻ പ്രതാപൻ

Jaihind Webdesk
Thursday, April 25, 2019

വോട്ടർ പട്ടികയിലെ ക്രമക്കേടിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് തൃശ്ശൂർ മണ്ഡലം യുഡിഎഫ്‌ സ്ഥാനാർഥി ടിഎൻ പ്രതാപൻ. പട്ടികയിൽ നിന്ന് ആളുകളെ നീക്കം ചെയ്തതിന് പിന്നിൽ ഇടതു പക്ഷക്കാരായ ബിഎൽഒ മാരാണെന്ന് ടിഎൻ പ്രതാപൻ ജയ്‌ഹിന്ദ്‌ ന്യൂസിനോട് പറഞ്ഞു പറഞ്ഞു. തെരഞ്ഞെടുപ്പിൽ തന്‍റെ വിജയം 100ശതമാനം ഉറപ്പാണെന്നും പ്രതാപൻ വ്യക്തമാക്കി.

കരട് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന പല വോട്ടര്‍മാരെയും യഥാര്‍ത്ഥ പട്ടികയിൽ നിന്നും ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് ദിവസം തന്നെ പരാതി ഉയർന്നിരുന്നു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് തൃശ്ശൂർ പാർലമെന്‍റ് മണ്ഡലം യുഡിഎഫ്‌ സ്ഥാനാർത്ഥിയും, ഡിസിസി പ്രസിഡന്‍റുമായ ടിഎൻ പ്രതാപൻ. ബിഎൽഒമാർ ഭൂരിപക്ഷവും ഇടത് സംഘടനകളിൽ പെട്ട ആളുകളാണ്. ഇവരാണ് ബോധപൂർവം പലരെയും പട്ടികയിൽ നിന്നും ഒഴിവാക്കിയതെന്നും ടിഎൻ പ്രതാപൻ പറഞ്ഞു.

വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തിട്ട് നടപടി ഉണ്ടായില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ടിഎൻ പ്രതാപൻ വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾക്കെതിരെയുള്ള വിധിഎഴുത്താകും ഈ തെരഞ്ഞെടുപ്പ്. തന്‍റെ വിജയം 100ശതമാനം ഉറപ്പാണെന്നും പ്രതാപൻ പറഞ്ഞു.

byte2