കെ മുരളീധരന്‍ വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Tuesday, March 19, 2019

K-Muralidharan

വടകരയില്‍ കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി ജയരാജനെ എതിരിടാന്‍ ശക്തനായ സ്ഥാനാര്‍ഥിയായി കെ മുരളീധരന്‍ എത്തുമ്പോള്‍ വടകരയില്‍ മത്സരം തീപാറും. ഔദ്യോഗിക പ്രഖ്യാപനം അല്‍പസമയത്തിനകം.

ആശയങ്ങളോടാണ് മത്സരമെന്നും എതിരാളി ആരെന്ന് നോക്കാറില്ലെന്നും കെ മുരളീധരന്‍. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകരയിലേത്. താന്‍ ജനാധിപത്യത്തിനൊപ്പവും ഇടതുമുന്നണി അക്രമരാഷ്ട്രീയത്തിനൊപ്പവുമാണെന്നും മുരളീധരന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് അംഗീകരിക്കുന്നതോടെ കെ മുരളീധരന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും.

https://www.youtube.com/watch?v=6vVNP3mguyo