കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്; തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വൈകിട്ട് ഡൽഹിയിൽ

Saturday, March 16, 2019

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി ഡൽഹിയിൽ പൂർത്തിയായി.  ഇനി അനൗദ്യോഗിക ചർച്ചകൾ മാത്രമാണ് ബാക്കിയുള്ളത്.  ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകും.

അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസ് മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു. അസം, മേഘാലയ, സിക്കിം, തെലങ്കാന, യുപി എന്നീ സംസ്ഥാനങ്ങളിലേതാണ് സ്ഥാനാർഥി പ്രഖ്യാപനം.