കോട്ടയം ഈരയില്‍ക്കടവ് മണിപ്പുഴ ബൈപ്പാസിന്റെ രണ്ടാംഘട്ട ടാറിംഗ് ആരംഭിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ സ്ഥലം സന്ദർശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഈ മാസം അവസാനത്തോടെ ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് വികസന ഇടനാഴി എന്നാണ് ഈരയില്‍ക്കടവ് മണിപ്പുഴ ബൈപ്പാസിനെ വിശേഷിപ്പിക്കുന്നത്. റോഡിന്റെ രണ്ടാംഘട്ട ടാറിംങും ആരംഭിച്ചു കഴിഞ്ഞു. ഈരയില്‍ കടവ് ഭാഗത്തെ ടാറിംഗാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് ദിവസത്തിനുളളില്‍ റോഡ് പൂര്‍ണ്ണമായും ടാര്‍ ചെയ്യാന്‍ കഴിയുന്ന വിധമാണ് നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ടാറിംഗ് പൂര്‍ത്തിയാകുന്നതോടെ വികസന ഇടനാഴി റോഡ് പൂര്‍ണ്ണമായും സഞ്ചാരയോഗ്യമാകും. രണ്ടാഴ്ചക്കുള്ളില്‍ ടാറിംഗ് പൂര്‍ത്തിയാക്കി റോഡ് പൂര്‍ണ്ണമായും ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ.
ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ കെ കെ റോഡില്‍ നിന്നും നഗരത്തിലെ തിരക്കൊഴിവാക്കി എം സി റോഡില്‍ മണിപ്പുഴ ഭാഗത്ത് എത്തിച്ചേരാനാകും. രണ്ടുകോടിയോളം വരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഫണ്ട് ഉൾപ്പെടുത്തിയാണ് റോഡ് നിർമാണം പുരോഗമിക്കുന്നത്.