കല്യാണവേഷത്തിൽ രോഹിത്തും വധുവും ട്രെയിനിൽ; ആശംസയേകി യാത്രക്കാർ

Jaihind Webdesk
Monday, February 18, 2019

Rohit-Chennithala-Bride

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ ഡോ.രോഹിത്തും വധു ഡോ.ശ്രീജയും വിവാഹശേഷം തലസ്ഥാനത്തേക്ക് പുറപ്പെട്ടത് ട്രെയിനിൽ. വിവാഹവേഷത്തിൽ തന്നെ ആലുവ സ്റ്റേഷനിലെത്തിയ വധുവിനെയും വരനെയും കണ്ട് യാത്രക്കാർ അമ്പരന്നു. ഇവർക്കൊപ്പം രമേശ് ചെന്നിത്തലയും ഭാര്യ അനിതയുമുണ്ടായിരുന്നു.

അങ്കമാലി ആഡ്ലക്സ് കൺവൻഷൻ സെന്‍ററിലെ ചടങ്ങുകൾക്ക് ശേഷമാണ് ജനശതാബ്ദി എക്സ്പ്രസില്‍ പ്രതിപക്ഷനേതാവും ഭാര്യയും മകനും മരുമകള്‍ക്കുമൊപ്പം തിരുവനന്തപുരത്തേയ്ക്ക് തിരിച്ചത്. വിവാഹ വേഷത്തില്‍ വധൂവരുന്മാരെക്കണ്ട ആദ്യ അമ്പരപ്പ് മാറിയതോടെ ആശംസകളുമായെത്തിയ യാത്രക്കാർ ദമ്പതികള്‍ക്കൊപ്പം സെൽഫിയുമെടുത്തു. ഒരുമിച്ചുള്ള പ്രയാണത്തിന്‍റെ ആരംഭം കുറിച്ചതിന്‍റെ സന്തോഷം അവര്‍ക്കൊപ്പം ഇരുവരും പങ്കുവെച്ചു.