പുൽവാമയിലെ ഭീകരാക്രമണം ഗൗരവമുള്ളതെന്ന് പാകിസ്ഥാൻ; ആക്രമണത്തിൽ പങ്കില്ലെന്നും പ്രതികരണം

Friday, February 15, 2019

പുല്‍വാമയിലെ ഭീകരാക്രമണം ഗൗരവമുള്ളതെന്ന് പാകിസ്ഥാൻ. ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പങ്കില്ല. ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമെന്നും പാകിസ്ഥാൻ പ്രതികരിച്ചു. അന്വേഷണമില്ലാതെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും പാകിസ്ഥാൻ പറഞ്ഞു. പുൽവാമയിലെ ഭീകരാക്രമണത്തിൽ 43 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പാകിസ്ഥാൻ പ്രതികരിച്ചത്.