ശബരിമല : ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റത്തില്‍ പ്രസിഡന്‍റിനെതിരെ രമേശ് ചെന്നിത്തല

Jaihind Webdesk
Friday, February 8, 2019

RameshChennithala-devasom

ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയത് താൻ അറിഞ്ഞിരുന്നില്ലെന്ന പ്രസിഡണ്ട് പത്മകുമാറിന്‍റെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും ഗുരുതരമായ പ്രശ്‌നത്തില്‍ ബോര്‍ഡിന്‍റെ പ്രസിഡന്‍റ് യഥാർത്ഥ വസ്തുത അറിഞ്ഞിരുന്നില്ലെന്ന് പറയുമ്പോള്‍ ഇതിന്‍റെ പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുപ്രീംകോടതിയിലെ ദേവസ്വം ബോര്‍ഡിന്‍റെ ഇപ്പോഴത്തെ മലക്കം മറിച്ചിലിനെക്കുറിച്ച്  അറിഞ്ഞില്ലെന്ന് പറഞ്ഞ പത്മകുമാറിന്‍റെ പ്രസ്താവനയില്‍ കണികയെങ്കിലും സത്യമുണ്ടെങ്കില്‍ ഒരു നിമിഷം വൈകാതെ അദ്ദേഹം രാജി വക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  ഇനി അവിടെ കടിച്ച് തൂങ്ങുന്നത് വിശ്വാസികള്‍ക്ക് മാത്രമല്ല സംസ്ഥാനത്തിനും നാണക്കേടാണെന്നും ഇത്രയും നാണം കെട്ട ഒരു പ്രസിഡന്‍റ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െ തലപ്പത്ത് മാത്രമല്ല മറ്റൊരു ദേവസ്വം ബോര്‍ഡിന്‍റെ തലപ്പത്തും ഇതുവരെയുണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

https://www.facebook.com/rameshchennithala/videos/288122795191516/?t=2