
മുന്‍മന്ത്രിയും ഇടത് എം എല്‍ എയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെരക്ഷപ്പെടുത്താന്‍ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്.
മയക്കുമരുന്ന് ഒളിപ്പിച്ചിരുന്ന അടിവസ്ത്രം ആന്റണി രാജു മാറ്റുകയായിരുന്നു.കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതാവും എംഎല്‍എയും മുന്‍ മന്ത്രിയുമായ ആന്റണി രാജു സുപ്രീംകോടതിയില്‍ വരെ നിയമ പോരാട്ടം നടത്തിയെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. തുടര്‍ന്നായിരുന്നു ഏറെ വൈകി വിചാരണ ആരംഭിച്ചത്.