
ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് ശബരിമലയില്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ശബിരിമലയില്‍ ദിവസേന എത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് ഒരു മുന്നൊരുക്കങ്ങളും ഏര്‍പ്പെടുത്താതെ സര്‍ക്കാര്‍ ഉറക്കം നടിക്കുകയാണ്. സര്‍ക്കാരിന്റെ അനാസ്ഥയുടെ ഫലമായി നിരവധി ഭക്തര്‍ക്കാണ് തിരികെ പോകേണ്ടി വന്നത്. ഇങ്ങനെയൊരു ദുരിതം ഒരു കാലത്തുമുണ്ടായിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ലക്ഷക്കണക്കിന് ഭക്തര്‍ എത്തിച്ചേരുന്നിടത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാരിന്റെ കടമയല്ലേ? വേണ്ടത്ര പോലീസോ, കേന്ദ്ര സേനയോ ഇല്ല. ഇതിനെല്ലാം ചുക്കാന്‍ പിടിക്കേണ്ട സര്‍ക്കാര്‍ അനങ്ങുന്നില്ലെന്നും ദേവസ്വം മന്ത്രിയെ കാണാനില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ശബരിമലയെ ബോധപൂര്‍വം തകര്‍ക്കാനും അവിടുത്തെ സ്വര്‍ണം അടിച്ചുമാറ്റാനുമാണ് സര്‍ക്കാരിന് തിടുക്കം. അയ്യപ്പഭക്തരോട് ഒരു താത്പര്യവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് സര്‍ക്കാരില്ലായ്മയാണെന്ന് ജനങ്ങള്‍ക്കു ബോധ്യമായി കഴിഞ്ഞു. അയ്യപ്പന്‍മാരോട് സര്‍ക്കാര്‍ കുറേക്കൂടി കരുണ കാണിക്കണം. അടിയന്തരമായി ശക്തമായ ക്രമീകരണങ്ങള്‍ നടത്തി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.