വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയ നടപടി: വൈഷ്ണ ഇന്ന് ഹൈക്കോടതിയെ സമീപിക്കും; രാഷ്ട്ട്രീയ ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Monday, November 17, 2025

വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെതിരെ തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ മുട്ടടയിലടക്കം വ്യാപക തിരിമറി നടന്നിട്ടുണ്ടെന്ന പരാതിയും കോണ്‍ഗ്രസ് ഉന്നയിക്കും.

ഇലക്ടറല്‍ റജിസ്റ്റര്‍ ഓഫീസര്‍ കൂടിയായ കോര്‍പറേഷന്‍ അഡിഷണല്‍ സെക്രട്ടറി സപ്ലിമെന്ററി പട്ടികയില്‍നിന്ന് വൈഷ്ണയുടെ പേരു നീക്കിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം. വോട്ടര്‍പട്ടികയില്‍ രേഖപ്പെടുത്തിയിരുന്ന കെട്ടിട നമ്പര്‍ തെറ്റാണെന്നും തിരുത്തണമെന്നും വൈഷ്ണ അറിയിച്ച് കോര്‍പറേഷനു സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടും പേരു വെട്ടിയത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നിയമ പോരാട്ടം ആരംഭിച്ചത്.