
തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റാഷിദ് പ്രഖ്യാപിച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ 48 വാര്‍ഡില്‍ 39 വാര്‍ഡിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അതേസമയം, ഡി വൈ എഫ് ഐ നേതാവായ എം എസ് ശരത്കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃക്കാക്കരയിലെ ഇന്ദിരഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഉമാ തോമസ് എം എല്‍ എ യും കെ പി സി സി രാഷ്ട്രീയകാര്യ അംഗം ജോസഫ് വാഴക്കനും ശരത്കുമാറിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഇത്തവണത്തെ തൃക്കാക്കര നഗരസഭ തെരഞ്ഞെടുപ്പില്‍ 15ആം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ എം എസ് ശരത് കുമാര്‍ ജനവിധി തേടും.
തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റാഷിദ് പ്രഖ്യാപിച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ 48 വാര്‍ഡുകളില്‍ 39 വാര്‍ഡുകളിലാണ് ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. അതില്‍ 37 വാര്‍ഡുകളിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് പ്രഖ്യാപിച്ചത്. തൃക്കാക്കരയിലെ ഇന്ദിരഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡി വൈ എഫ് ഐ നേതാവായിരുന്ന എം എസ് ശരത്കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇത്തവണത്തെ തൃക്കാക്കര നഗരസഭ തെരഞ്ഞെടുപ്പില്‍ പാലച്ചുവട് വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി കൈപ്പത്തി ചിഹ്നത്തിലാണ് എം എസ് ശരത് കുമാര്‍ മത്സരിക്കുന്നത്.
ഏറ്റവും നന്നായി വര്‍ക്ഔട്ട് ചെയ്തും പാര്‍ട്ടി പ്രവര്‍ത്തകരുടെയെല്ലാം അഭിപ്രായം മാനിച്ചുമാണ് പട്ടിക തയ്യാറാക്കിയതെന്നും അതുകൊണ്ട് തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ ഭരണം നിലനിര്‍ത്താന്‍ സാധിക്കുമെന്നും ഉമാ തോമസ് എംഎല്‍എ പറഞ്ഞു. തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ 48 വാര്‍ഡില്‍ 39 വാര്‍ഡില്‍ കോണ്‍ഗ്രസും 9വാര്‍ഡില്‍ മുസ്ലിം ലീഗും മത്സരിക്കും.