
സിപിഐയില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള ഒഴുക്ക് തുടരുന്നു.സിപിഐ നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളിലും അഴിമതിയിലും പ്രതിഷേധിച്ചു അരുവിക്കര ഉഴമലയ്ക്കല്‍ പഞ്ചായത്തുകളില്‍ നിന്നും കഴിഞ്ഞദിവസം രാജിവച്ച 50 ലേറെപ്പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സി പി ഐ വിട്ട് നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്ന മീനാങ്കല്‍ കുമാറിനും അരുവിക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധുവിനും പിന്നാലെയാണ് കൂടുതല്‍ പേര് കോണ്‍ഗ്രസിലേക്ക് എത്തിയത്.

ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിനു പിന്നാലെ സി പി എം വാമനപുരം ലോക്കല്‍ കമ്മിറ്റി അംഗവും സോമന് പിള്ളയും ജനാധിപത്യ മഹിളാ അസോസിയേഷന് ഭാരവാഹിയായ ലത ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരം ഡിസിസി ഓഫീസിലെത്തി ഡിസിസി അധ്യക്ഷന്‍ എന്‍. ശക്തനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു.
നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളിലും അഴിമതിയിലും പ്രതിഷേധിച്ചും മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായും അരുവിക്കര മണ്ഡലത്തിലെ വിവിധ ലോക്കല്‍ കമ്മിറ്റികളില്‍ നിന്നും നിരവധി പേര് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുന്നതായി നേതാക്കള്‍ പറഞ്ഞു. അരുവിക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ കളത്തറ മധു നേരത്തെ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മധുവിന്റെയും ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ഇരുമ്പ അനില്‍കുമാറിന്റെയും നേതൃത്വത്തില്‍ ബ്രാഞ്ച് സെക്രട്ടറിമാരും ബഹുജന സംഘടന ഭാരവാഹികളും ഉള്‍പ്പെടെ 50ലധികം പേര് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. വീരണകാവ്. വീരണകാവ് ലോക്കല്‍ കമ്മിറ്റി അംഗം രാജീവിന്റെ നേതൃത്വത്തില്‍ 25ലധികം പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരും രാജിവച്ചു.
ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 50ലധികം പേര് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുന്നതായി അറിയിച്ചു. സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ ജയന്, സിപിഐ മുന്‍ അയ്യപ്പന് കുഴി ബ്രാഞ്ച് സെക്രട്ടറിയും മഹിളാസംഘം ഭാരവാഹി ഷീജ, എഐവൈഎഫ് മുന്‍ മേഖല സെക്രട്ടറി അമല്‍, എഐവൈഎഫ് മുന്‍ മേഖല ജോ.സെക്രട്ടറി മിഥുന്, ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ രാജിവെച്ചത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും സിപിഐ വിട്ട് കോണ്‍ഗ്രസിന്റെ ഭാഗമാകുമെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും സിപിഐക്കും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളായ മീനാങ്കല്‍ കുമാര്‍, ഒസ്സന്‍ കുഞ്ഞ് സാഹിബ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കളത്തറ മധു, ഇ രാധാകൃഷ്ണന് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.