കേന്ദ്ര സര്‍ക്കാര്‍ അധികാരം നിലനിര്‍ത്താനുള്ള ഉപകരണമായി ബജറ്റിനെ കണ്ടു: രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, July 23, 2024

 

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് അധികാരം നിലനിര്‍ത്താനുള്ള ഉപകരണമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. ബീഹാറിനും ആന്ധ്രാപ്രദേശിനും കൂടുതല്‍ പദ്ധതികള്‍ വകയിരുത്തി അധികാരം നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. ഈ ബജറ്റ് ബീഹാര്‍, ആന്ധ്രാപ്രദേശ് നിയമസഭകളിലാണ് അവതരിപ്പിക്കേണ്ടത്. മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് ഒരു പ്രയോജനങ്ങളുമില്ലെന്നതാണ് വാസ്തവമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.