അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ; ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്

Jaihind Webdesk
Monday, December 10, 2018

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. 8.30 ഓട് കൂടി ആദ്യ ഫലസൂചനകള്‍ ലഭ്യമാകും. എക്സിറ്റ് പോള്‍ ഫലസൂചനകള്‍ കോണ്‍ഗ്രസ് പ്രതീക്ഷയോടുകൂടിയാണ് നാളത്തെ ജനവിധി കാക്കുന്നത്.

200 സീറ്റുകളുള്ള രാജസ്ഥാന്‍ നിയമസഭയില്‍105 മുതല്‍ 120 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് ഭൂരിപക്ഷ എക്സിറ്റ് പോളുകളുടെയും വിലയിരുത്തല്‍. കേവലഭൂരിപക്ഷത്തിന് 101 സീറ്റുകളാണ് വേണ്ടത്. എക്സിറ്റ് പോള്‍ ഫലസൂചനകളില്‍ ബി.ജെ.പി ക്യാമ്പ് കടുത്ത ആശങ്കയിലാണ്.

മധ്യപ്രദേശിൽശിവരാജ് സിംഗ് ചൌഹാന്‍റെ ഭരണത്തിന് അന്ത്യം കുറിച്ച് കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നാണ് പ്രധാന എക്സിറ്റ് പോളുകളെല്ലാം പ്രവചിക്കുന്നത്.

ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന് തന്നെയാണ് എക്സിറ്റ് പോളുകള്‍ സാധ്യത പ്രവചിക്കുന്നത്.ബി,ജെ.പിക്ക് ഇവിടെയും തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വോട്ടെണ്ണലിന് കനത്ത സുരക്ഷയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. 8.30 ഓട് കൂടിത്തന്നെ ആദ്യ ഫലസൂചനകള്‍ ലഭ്യമാകും.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തത്സമയം ജയ്ഹിന്ദ് ടി.വി രാവിലെ 8 മണി മുതല്‍ പ്രേക്ഷകരിലെത്തിക്കും. ജയ്ഹിന്ദ് ടി.വി വെബ്സൈറ്റിലും (www.jaihindtv.in) വോട്ടെണ്ണലിന്‍റെ തത്സമയം വിവരങ്ങള്‍ ലഭ്യമാകും.